Sunday, October 28, 2007

ചരിത്രം

തിരുവനന്തപുരം താലൂക്കിന്റെ ഏതാണ്ട് വടക്കേ അറ്റത്തായി വെള്ളാണിക്കല്‍ കുന്നിന്റേയും, മലമുകളിന്റേയും ആയിരവല്ലിക്കുന്നിന്റേയും താഴ് വാരത്തില്‍ പ്രകൃതി രമണീയമായി പോത്തന്‍കോട് പഞ്ചായത്ത് പ്രദേശം നിലകൊള്ളുന്നു
പോത്തന്‍കോട് എന്ന സ്ഥലനാമത്തിന്റെ ഉല്‍പത്തിയെക്കുറിച്ച് പറയുമ്പോള്‍ സംഘകാലത്തേയ്ക്ക് നമുക്ക് പോകേണ്ടി വരും. ബുദ്ധന്‍കാട് പുത്തന്‍കാടായും പുത്തന്‍കാട് പുത്തന്‍കോടായും പുത്തന്‍കോട് കാലങ്ങള്‍ക്കുശേഷം പോത്തന്‍കോടായും രൂപാന്തരം പ്രാപിച്ചു എന്നു വിശ്വസിക്കുന്നു. പോത്തന്‍കോടിന്റെ പരിസര പ്രദേശങ്ങളില്‍ കാണപ്പെടുന്ന ശാസ്താ ക്ഷേത്രങ്ങളും, അടുത്ത പ്രദേശമായ ശാസ്ത വട്ടം എന്ന സ്ഥലനാമവും, മടവൂര്‍പ്പാറയിലെ ഗുഹാക്ഷേത്രവും, അതിന്റെ പഴക്കവും പരിശോധിക്കുമ്പോള്‍ ഇവിടങ്ങളില് ബുദ്ധമത കേന്ദ്രങ്ങളുണ്ടായിരുന്നു എന്ന അഭിപ്രായത്തിനു പിന്തുണ നല്‍കുന്നു.
ഒരുകാലത്ത് ഈ പ്രദേശത്തിന്റെ നല്ലൊരുഭാഗവും വനങ്ങളായിരുന്നു. മലമുകള്‍, വെള്ളാണിക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ആദിവാസികളായ കാണിക്കാര്‍ പാര്‍ത്തിരുന്നതായി തെളിവുകളുണ്ട്. വനഭൂമി ഏകദേശം ആറു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വെട്ടി വെളിവാക്കപ്പെട്ടതോടെ പട്ടിക വര്‍ഗ്ഗക്കാരുടെ സാന്നിദ്ധ്യവും ഇല്ലാതായി. എന്നിരുന്നാലും അവര്‍ പൂജിച്ചു വന്നിരുന്ന ക്ഷേത്രങ്ങളും, ക്ഷേത്രാനുഷ്ടാനങ്ങളും ഇന്നും നിലനില്‍ക്കുന്നു.


3 comments:

ബാജി ഓടംവേലി said...

സ്വാഗതം

Lone Wolf said...

Pothenkode has featured in a novel by the late Malayalam writer Nanthanaar. The tiotle of the novel is "Aaayiravallikkunnite Thazhvarayil"

Anonymous said...

കേരളത്തിലെ എല്ലാ സ്ഥലത്തും ബുദ്ധൻ ജീവിച്ചിരുന്നു... 😄😄😄