Sunday, March 9, 2008

പണിമൂല ദേവീക്ഷേത്രോത്സവം 2008PANIMOOLA FESTIVAL

പുണ്യപുരാതനമായ ശ്രീ പണിമൂല ദേവി ക്ഷേത്രത്തിലെ സപ്തദിന ദ്വൈവാര്‍ഷികോത്സവം 2008 മാര്‍ച്ച് 13(1183 കുംഭം 30നു) വ്യാഴാഴ്ച പാട്ടുപാടി കാപ്പു കെട്ടി ദേവിയെ കുടിയിരുത്തുന്നതോടുകൂടി ആരംഭിക്കുന്നു.
മാര്‍ച്ച് 20നു (1183മീനം 7നു) വ്യാഴാഴ്ച രാവിലെ കാപ്പഴിച്ച് കൊടിയിറക്കുന്നതോടുകൂടി ഉത്സവ പരിപാടികള്‍ സമാപിക്കുന്നു



ഉത്സവ പരിപാടികള്‍
ഒന്നാം ദിവസം
  • രാവിലെ....തൃക്കൊടിയേറ്റ്
  • വൈകുന്നേരം................തിരുവാഭരണഘോഷയാത്ര
  • രാത്രി........കാപ്പുകെട്ടി ദേവിയെ കുടിയിരുത്തല്‍
  • കലാപരിപാടി...........ഭക്തിഗാന സുധ(ശ്രീലത & പാര്‍ട്ടി)
രണ്ടാം ദിവസം
  • രാത്രി..........ഡാന്‍സ് (ശ്രീ ശാര്‍ക്കരേശ്വരി നൃത്ത സംഘം ...കാവുവിള)
  • ഓട്ടന്‍ തുള്ളല്‍( നടന കലാരത്നം വിക്രമന്‍ & പാര്‍ട്ടി)
  • നാടകം.....കോട്ടയത്തു തമ്പുരാന്‍( അക്ഷര കല .... തിരുവനന്തപുരം)
മൂന്നാം ദിവസം
  • രാത്രി.......ഡാന്സ്( ശ്രീ ദുര്‍ഗ്ഗാ ഡാന്സ് അക്കാദമി, പോത്തന്‍കോട്)
  • നാടകം...രാഷ്ട്രപിതാവ്(അണിയറ, ചങ്ങനാശേരി)
  • ഇതിഹാസ നൃത്ത നാടകം.......ഉജ്ജയിനിയിലെ ശ്രീ ഭദ്രകാളിയമ്മ( ഭരതക്ഷേത്ര തിരുവനന്തപുരം)
നാലാം ദിവസം
  • പകല്‍......മാലപ്പുറം പാട്ട്
  • രാത്രി........മേജര്‍ സെറ്റ് കഥകളി (കഥകള്‍.....1. കല്യാണ സൗഗന്ധികം, 2. ബക വധം)
അഞ്ചാം ദിവസം
  • രാത്രി........മേജര്‍ സെറ്റ് കഥകളി (കഥകള്‍.....1. നളചരിതം - രണ്ടാം ദിവസം, 2. കീചക വധം--ഉപകീചകന്മാരോട് കൂടി,3. കിരാതം)
ആറാം ദിവസം
  • രാത്രി........സംഗീത സദസ്സ്( ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യം)
  • ഉരുള്‍
ഏഴാം ദിവസം
  • വൈകുന്നേരം......കുത്തിയോട്ടം, ചമയത്താലപ്പൊലി, എഴുന്നള്ളിപ്പ്
  • പഞ്ചവാദ്യം, നാദസ്വരകച്ചേരി
  • രാത്രി....സംഗീതകച്ചേരി
  • നാടകം........മുത്തപ്പന്‍( സങ്കീര്‍ത്തന, കോഴിക്കോട്)
  • താലപ്പൊലി
  • കമ്പം
എട്ടാം ദിവസം
  • രാവിലെ....പാട്ടുപാടി കാപ്പഴിച്ച് കൊടിയിറക്ക്
  • കുരുതി തര്‍പ്പണം

Friday, December 7, 2007

പൊതുവിവരങ്ങള്‍

  • പോത്തന്‍കോട് ഗ്രാമപഞ്ചായത്ത്
  • വിസ്തീര്‍ണ്ണം 20.85ച.കി.മീ.
  • വില്ലേജുകള്‍ മേല്‍തോന്നയ്ക്കല്‍, അയിരൂപ്പാറ, കീഴ്തോന്നയ്ക്കല്‍, അണ്ടൂര്‍ക്കോണം.
  • ബ്ലോക്ക് പഞ്ചായത്ത് കഴക്കൂട്ടം
  • താലൂക്ക് തിരുവനന്തപുരം
  • അസംബ്ളി മണ്ഡലം കഴക്കൂട്ടം
  • പാര്‍ലമെന്‍റ് മണ്ഡലം ചിറയിന്‍കീഴ്

Sunday, October 28, 2007

ചരിത്രം

തിരുവനന്തപുരം താലൂക്കിന്റെ ഏതാണ്ട് വടക്കേ അറ്റത്തായി വെള്ളാണിക്കല്‍ കുന്നിന്റേയും, മലമുകളിന്റേയും ആയിരവല്ലിക്കുന്നിന്റേയും താഴ് വാരത്തില്‍ പ്രകൃതി രമണീയമായി പോത്തന്‍കോട് പഞ്ചായത്ത് പ്രദേശം നിലകൊള്ളുന്നു
പോത്തന്‍കോട് എന്ന സ്ഥലനാമത്തിന്റെ ഉല്‍പത്തിയെക്കുറിച്ച് പറയുമ്പോള്‍ സംഘകാലത്തേയ്ക്ക് നമുക്ക് പോകേണ്ടി വരും. ബുദ്ധന്‍കാട് പുത്തന്‍കാടായും പുത്തന്‍കാട് പുത്തന്‍കോടായും പുത്തന്‍കോട് കാലങ്ങള്‍ക്കുശേഷം പോത്തന്‍കോടായും രൂപാന്തരം പ്രാപിച്ചു എന്നു വിശ്വസിക്കുന്നു. പോത്തന്‍കോടിന്റെ പരിസര പ്രദേശങ്ങളില്‍ കാണപ്പെടുന്ന ശാസ്താ ക്ഷേത്രങ്ങളും, അടുത്ത പ്രദേശമായ ശാസ്ത വട്ടം എന്ന സ്ഥലനാമവും, മടവൂര്‍പ്പാറയിലെ ഗുഹാക്ഷേത്രവും, അതിന്റെ പഴക്കവും പരിശോധിക്കുമ്പോള്‍ ഇവിടങ്ങളില് ബുദ്ധമത കേന്ദ്രങ്ങളുണ്ടായിരുന്നു എന്ന അഭിപ്രായത്തിനു പിന്തുണ നല്‍കുന്നു.
ഒരുകാലത്ത് ഈ പ്രദേശത്തിന്റെ നല്ലൊരുഭാഗവും വനങ്ങളായിരുന്നു. മലമുകള്‍, വെള്ളാണിക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ആദിവാസികളായ കാണിക്കാര്‍ പാര്‍ത്തിരുന്നതായി തെളിവുകളുണ്ട്. വനഭൂമി ഏകദേശം ആറു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വെട്ടി വെളിവാക്കപ്പെട്ടതോടെ പട്ടിക വര്‍ഗ്ഗക്കാരുടെ സാന്നിദ്ധ്യവും ഇല്ലാതായി. എന്നിരുന്നാലും അവര്‍ പൂജിച്ചു വന്നിരുന്ന ക്ഷേത്രങ്ങളും, ക്ഷേത്രാനുഷ്ടാനങ്ങളും ഇന്നും നിലനില്‍ക്കുന്നു.